മട്ടന്നൂർ കൊടോളിപ്രത്ത് ബൈക്ക് വയലിലേക്ക് മറിഞ്ഞ് വിമുക്ത ഭടൻ മരിച്ചു

 



മട്ടന്നൂർ:- കൊടോളിപ്രത്ത് ബൈക്ക് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. കൊടോളിപ്രം കുന്നോത്ത് സ്വദേശിയും ഇപ്പോൾ തെരൂരിൽ താമസക്കാരനുമായ  എം.കെ. ദിവാകരൻ (54) ആണ് മരിച്ചത്. ഭാര്യ വിജിന (42), മകൻ അഹാൽ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വാട്ടർ അതോറിറ്റിയുടെ റോഡ് സൈഡിലെ കോൺക്രീറ്റ് എയർ വാൽവിൽ വാഹനം അടിച്ച് നിയന്ത്രണം വിട്ടു വയലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 


കുന്നോത്ത് ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി വരുന്നതായിരുന്നു. വിമുക്‌ത ഭടനാണ് മരിച്ച ദിവാകരൻ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് വീട്ടിലെത്തിച്ചു സംസ്കരിക്കും.

Previous Post Next Post