മയ്യിൽ :- കയരളം എ.യു.പി സ്കൂൾ വാർഷികാഘോഷം നടത്തി. മയ്യിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.വി അനിത ഉദ്ഘാടനം ചെയ്തു.
മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ രവി മാണിക്കോത്ത് സമ്മാനദാനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് എം.നിധീഷ് അധ്യക്ഷനായി. കെ.അനിൽ, പി.വി സൗമ്യ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇ.കെ രതി സ്വാഗതവും എം.ഒ സിനി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.