ചട്ടുകപ്പാറ:- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിക്ക് ചട്ടുകപ്പാറയിൽ നിർമിച്ച ഇന്ദിര ഭവൻ ഉദ്ഘാടനം ചെയ്തു.എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ഓൺലൈൻ വഴിയാണ് ഉദ്ഘാടനം ചെയ്തത്. മീറ്റിങ് ഹാൾ ഉദ്ഘാടനം ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്, ഗോപാലൻ മാസ്റ്റർ സ്മാരക ലൈബ്രറി ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എംഎൽഎ എന്നിവർ നിർവഹിച്ചു.
ചന്ദ്രൻ തില്ലങ്കേരി ഫോട്ടോ അനാച്ഛാദനം നടത്തി. ഓഫീസ് നിർമിക്കാൻ സ്ഥലം നൽകിയവരെ കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് പി കെ വിനോദ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. വി പി അബ്ദുൾ റഷീദ് മുഖ്യ പ്രഭാഷണം നടത്തി.
രജിത്ത് നാറാത്ത്, കെ സി ഗണേശൻ, കെ പി ശശിധരൻ, ശ്രീജ മഠത്തിൽ, വിജിൽ മോഹൻ, എം സി അതുൽ, കെ എം ശിവദാസൻ, കെ സി രാജൻ മാസ്റ്റർ, അമൽ കുറ്റ്യാട്ടൂർ, എ അബ്ദുൾ ഖാദർ മൗലവി, കെ കെ നിഷ, മുഹമ്മദ് ജിറാഷ്, ഷീന സുരേഷ്, എൻ സി ശശിധരൻ മാസ്റ്റർ, എൻ വി നാരായണൻ, ഇ തസ്ലീം, കെ സത്യൻ, എ കെ ശശിധരൻ, തീർത്ഥ നാരായണൻ തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു.
വി പത്മനാഭൻ മാസ്റ്റർ സ്വാഗതവും എൻ കെ മുസ്തഫ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും, പുന്നാട് പൊലിക ഫോക്ക് മ്യൂസിക്ക് ബാൻഡ് അവതരിപ്പിച്ച നാട്ടരങ്ങ് എന്നിവ അരങ്ങേറി