ലഹരിവിരുദ്ധ സന്ദേശയാത്രയുമായി കായികവകുപ്പ് ; മന്ത്രി അബ്ദുറഹിമാൻ നേതൃത്വം നൽകും


തിരുവനന്തപുരം :- ലഹരിവിരുദ്ധ ബോധവത്കരണവുമായി കായികവകുപ്പ് സന്ദേശയാത്ര സംഘടിപ്പിക്കും. യുവജനങ്ങളെയുൾപ്പെടെ എല്ലാവരെയുംകളികളിലേക്ക് ആകർഷിക്കാനും കളിക്കളങ്ങൾ വീണ്ടെടുക്കാനും ലക്ഷ്യമിട്ടുള്ള താണ് യാത്രയെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

മേയ് അഞ്ചിന് കാസർകോട്ടു നിന്ന് ആരംഭിക്കും. 14-ന് തിരുവനന്തപുരത്തുനിന്ന് യാത്ര തുടങ്ങും. 21-ന് രണ്ടുഘട്ട യാത്രകളും എറണാകുളത്ത് സമാപിക്കും. യാത്രയ്ക്ക് മുന്നോടിയായി ജില്ലാതല പ്രചാരണ, കായിക പരിപാടികൾ സംഘടിപ്പിക്കും. മിനി മാരത്തോണും നടക്കും. വീണ്ടെടുക്കുന്ന കളിക്കളങ്ങളിൽ സ്പോർട്‌സ് കിറ്റ് വിതരണം ചെയ്യും.

Previous Post Next Post