ദോഹ :- മൂര്യത്ത് ജമാഅത്ത് മഹൽ കൂട്ടായ്മ എക്സിക്യൂട്ടിവ് യോഗവും ഹജ്ജിന് പോകുന്ന എം.ജെ.എം.കെ റിസീവർ കോർഡിനേറ്റർ മുജീബ് കെ.പിക്കും കുടുംബത്തിനുമുള്ള യാത്രയയപ്പും നടത്തി. ദോഹ സൽവ റോഡിലെ മലബാർ പാലസ് റെസ്റ്റോറ്റാന്റിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡന്റ് അയൂബ് ഹാജി സാഹിബ് അധ്യക്ഷത വഹിച്ചു.
ടി.വി മെഹബൂബ്, ഉമർ ഫാറൂഖ് ഇ.കെ, ലത്തീഫ് എ.പി, മുഹമ്മദ് റാഫി, മുജീബ് കെ.പി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സിക്രട്ടറി ഹാരിസ് നെല്ലിക്കപ്പാലം സ്വാഗതവും സുബൈർ പാലത്തുങ്കര നന്ദിയും പറഞ്ഞു.