കണ്ണൂർ :- ഗായികയും അധ്യാപികയും ആർട്ടിസ്റ്റ്സ് വെൽഫെയർ അസോസിയേഷൻ ഫോർ കൾച്ചർ (അവാക്) ജില്ലാ സെക്രട്ടറിയുമായിരുന്ന ബിന്ദു സജിത് കുമാറിൻ്റെ ഒന്നാം ചരമ വാർഷികദിനത്തിൽ അവാക് ജില്ലാ കമ്മിറ്റി അനുസ്മരണം നടത്തി. കണ്ണൂരിൻ്റെ കലാ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായ പൊതു പ്രവർത്തകയായിരുന്നു ബിന്ദു സജിത് കുമാറെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ആർട്ടിസ്റ്റ് ശശികല അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ജില്ലാ പ്രസിഡൻ്റ് ഹരിദാസ് ചെറുകുന്ന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എൻ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രാജേഷ് പാലങ്ങാട്ട്, ജില്ലാ സെക്രട്ടറി ഷീജ നരിക്കുട്ടി, ഭാരവാഹികളായ പ്രേമലത പനങ്കാവ്, ഷീബ ചിമ്മിണിയൻ, കെ.പി സൂരജ്, കെ.സുമതി എന്നിവർ സംസാരിച്ചു.