കണ്ണൂർ നീർച്ചാൽ സ്വദേശി ദുബായിൽ മരിച്ചു

 


കണ്ണൂർ:-ദുബായിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി മരിച്ചു. നീർച്ചാലിയൻസ് യു.എ.ഇ മെമ്പറും ദുബായ് സിറ്റി മക്കാനിയിലെ സ്റ്റാഫുമായ നീർച്ചാൽ പാലത്തിന് സമീപത്തെ സി.എച്ച് അഫ്സൽ (45) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ താമസ സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയും മക്കളുമുണ്ട്. 

സഹോദരങ്ങൾ:  മഷൂദ് നീർച്ചാൽ (അബുദാബികണ്ണൂർ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി),

നജീബ്, സാജിദ് , ഫർസാന. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

Previous Post Next Post