കണ്ണൂർ :- തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കണ്ണൂർ ആശിർവാദ് ഹോസ്പിറ്റലിന് പിഴ ചുമത്തി. ഹോസ്പിറ്റലിന്റെ ഭാഗമായി പ്രവർത്തിക്കുന്ന കാന്റീനിൽ ജൈവ- അജൈവമാലിന്യങ്ങൾ തരംതിരിക്കാതെ സൂക്ഷിച്ചതിനും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചതിനുമാണ് 10000 രൂപ പിഴ ചുമത്തിയത്.
ജൈവ അജൈവ മാലിന്യങ്ങൾ സ്ഥാപനത്തിൻ്റെ പിറകുവശത്ത് പ്രത്യേകം കെട്ടിയുണ്ടാക്കിയ ടാങ്കിലിട്ട് കത്തിച്ചതായാണ് സ്ക്വാഡ് കണ്ടെത്തിയത്. മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് ഹരിത കർമ്മസേനയ്ക്ക് നൽകാൻ സ്ക്വാഡ് നിർദ്ദേശം നൽകി. എം.ലജിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് ആണ് പരിശോധന നടത്തിയത്.