കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന അസിസ്റ്റൻ്റ് സെക്രട്ടറി എം.വി സുശീലക്ക് യാത്രയയപ്പ് ഇന്ന്


ചട്ടുകപ്പാറ :- കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും 29 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അസിസ്റ്റന്റ് സെക്രട്ടറി എം.വി സുശീലക്ക് ഇന്ന് ഏപ്രിൽ 30 ബുധനാഴ്ച വൈകുന്നേരം 3.30 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് യാത്രയയപ്പ് നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്യും. ബേങ്ക് പ്രസിഡണ്ട് പി.വി ഗംഗാധരൻ അദ്ധ്യക്ഷത വഹിക്കും. 

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉപഹാര സമർപ്പണം നടത്തും. സഹകരണ പ്രസ്ഥാനവും കേന്ദ്ര-കേരള സർക്കാറും എന്ന വിഷയത്തിൽ സഹകരണ സെമിനാർ നടത്തും. തളിപ്പറമ്പ് അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസ് സൂപ്രണ്ട് കെ.സതീഷ് കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസയർപ്പിച്ച് സംസാരിക്കും 

Previous Post Next Post