നടപടിക്രമങ്ങൾ പാലിക്കുന്നില്ല, ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് അനുവദിച്ചിരുന്ന സ്വകാര്യ ക്വാട്ട കുറച്ച് സൗദി അറേബ്യ


ന്യൂഡൽഹി :- നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് അനുവദിച്ചിരുന്ന സ്വകാര്യ ക്വാട്ട സൗദി അറേബ്യ കുറച്ചു. 52,507 സീറ്റുകളാണ് മരവിപ്പിച്ചത്. പിന്നാലെ കേന്ദ്രസർക്കാർ ഇടപെട്ടതോടെ സ്വകാര്യ ഓപ്പറേറ്റർമാർക്ക് ഒഴിവനുസരിച്ച് 10,000 തീർഥാടകരെ കൊണ്ടുപോകാൻ ഹജ്ജ് പോർട്ടൽ വീണ്ടും തുറക്കാമെന്ന് സൗദി സമ്മതിച്ചു. തുടർനടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് ന്യൂനപക്ഷമന്ത്രാലയം നിർദേശം നൽകി.

ഹജ്ജ് കമ്മിറ്റികൾക്ക് നൽകുന്നതിന്റെ ബാക്കി ക്വാട്ട സ്വകാര്യ ടൂർ ഓപ്പറേറ്റർമാർക്ക് നീക്കിവെക്കുന്നതാണ് കേന്ദ്രത്തിന്റെ പതിവ്. സൗദിയുടെ മാർഗനിർദേശപ്രകാരം, എണ്ണൂ റോളം സ്വകാര്യ ഓപ്പറേറ്റർമാരെ ചേർത്ത് 26 കമ്പൈൻഡ് ഹജ്ജ് ഗ്രൂപ്പ് ഓപ്പറേറ്റർ (സിഎ ച്ച്ജിഒ) ഗ്രൂപ്പുകൾക്കാണ് മന്ത്രാലയം ക്വാട്ട അനു വദിച്ചത്. എന്നാൽ, പലതവണ അറിയിപ്പുകൾ നൽകിയിട്ടും സൗദി അധികൃതർ വെച്ച നടപടിക്ര മങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന തിൽ സ്വകാര്യ ഓപ്പറേറ്റർമാർ വീഴ്ചവരുത്തിയെ ന്ന് കേന്ദ്രം കുറ്റപ്പെടുത്തി. തീർഥാടകരുടെ താമ സത്തിനും യാത്രയ്ക്കുമെല്ലാം മുൻകൂട്ടി തയ്യാറെ ടുക്കുന്നതിലും ആവശ്യമായ കരാറുകൾ നേടു ന്നതിലും വീഴ്ചയുണ്ടായെന്നും ന്യൂനപക്ഷമന്ത്രാ ലയം ചൂണ്ടിക്കാട്ടി.സൗദിയുടെ ഹജ്ജ് പോർട്ട ലിൽ സ്വകാര്യ ഓപ്പറേറ്റർമാർക്ക് പണമടയ്ക്കാൻ സാധിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമാ യി പറയുന്നത്. ഇതോടെ അനുവദിച്ചിരുന്ന ക്വാ ട്ട സൗദി അധികൃതർ കുറച്ചതായാണ് 


Previous Post Next Post