വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 


തലശ്ശേരി:- തലശ്ശേരി കുട്ടിമാക്കൂലിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.തലശ്ശേരി കുയ്യാലി സ്വദേശിനി പി ഷീനയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടിമാക്കൂലിലെ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ഭർത്താവ് ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. നിലത്ത് വീണ് കിടക്കുന്ന നിലയിൽ ഷീനയെ 12-കാരിയായ മകളാണ് ആദ്യം കണ്ടത്.തുടർന്ന് കുട്ടി അയൽവാസികളെ വിവരം അറിയിച്ചു. അയൽവാസികളും പോലീസും എത്തി വീട്ടമ്മയെ ഉടനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.സംഭവത്തിൽ വിശദമായ അന്വേഷണം നടന്ന് വരികയാണെന്ന് തലശ്ശേരി പോലീസ് അറിയിച്ചു.

Previous Post Next Post