പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബ് കോറളായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ലീഗിന് തുടക്കമായി


മയ്യിൽ :- പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബ് കോറളായി സംഘടിപ്പിക്കുന്ന പ്രിയദർശിനി ക്രിക്കറ്റ് ലീഗിന് ആവേശോജ്ജ്വലമായ തുടക്കം.ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി. പയ്യന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ദിനേശൻ.കെ മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിയദർശിനി ക്രിക്കറ്റ് ലീഗ് ചെയർമാൻ ശ്രീജേഷ് കൊയിലേരിയൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ മനസൂർ കോറളായി, സമീർ ടി.വി, നസീർ.കെ തുടങ്ങിയവർ സംസാരിച്ചു. കെ.അൻവർ, കെ.നിഷാന്ത്, കെ.അമർനാഥ്, കെ.സജീർ എന്നിവർ നേതൃത്വം നൽകി.

ആദ്യ മത്സരത്തിൽ പ്രിയദർശിനി ലെജൻ്റ്സ് 7 വിക്കറ്റിന് പ്രിയദർശിനി റോയൽസിനെ പരാജയപ്പെടുത്തി . "ക്രിക്കറ്റ് ആണ് ലഹരി " എന്ന ആഹ്വാനവുമായി ഏപ്രിൽ 20 മുതൽ മെയ് 18 വരെയാണ് കോറളായി പ്രിയദർശി ക്രിക്കറ്റ് ലീഗ് നടക്കുന്നത്. പ്രിയദർശിനി റോയൽസ്, പ്രിയദർശിനി സ്റ്റാർസ്, പ്രിയദർശിനി ഹീറോസ് , പ്രിയദർശിനി ലെജൻ്റ്സ് തുടങ്ങി നാല് ടീമുകളിലായി അമ്പതോളം താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.




Previous Post Next Post