മയ്യിൽ :- ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികളായ വിദേശികൾ അടക്കമുള്ള നിരപരാധികളെ വെടി വെച്ചു കൊന്ന തീവ്രവാദികൾക്കെതിരെ BJP മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് അക്രമണത്തിൽ മരണപ്പെട്ട സഹോദരങ്ങളുടെ ആത്മശാന്തിക്ക് വേണ്ടി ദീപം തെളിയിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്തിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് കേണൽ സാവിത്രി അമ്മ കേശവൻ, മണ്ഡലം ജനറൽ സെക്രട്ടറി ബാബുരാജ് രാമത്ത്, വൈസ് പ്രസിഡന്റ് ഗിരീഷ് സി.കെ, സെക്രട്ടറിമാരായ വികാസ് ബാബു, ദാമോദരൻ പാലക്കൽ, മുതിർന്ന പ്രവർത്തകരായ ടി.സി മോഹനൻ, മുണ്ടേരി ചന്ദ്രൻ, എ.കെ ഗോപാലൻ എന്നിവർ സംസാരിച്ചു നിരവധി പ്രവർത്തകർ പങ്കെടുത്തു.