തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റുകൾ വീണ്ടും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം, കെ സ്മാർട്ടിൽ സൗകര്യം


പാലക്കാട് :- തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ഒരിക്കൽക്കിട്ടിയ സർട്ടിഫിക്കറ്റ് , വീണ്ടും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ കഴിയുംവിധം സൂക്ഷിച്ചുവെക്കാനും കെ-സ്മാർട്ടിൽ സൗകര്യം. തിരുത്തലുകൾ ആവശ്യമില്ലാത്തതും വല്ലപ്പോഴും മാത്രം തിരുത്തലുകൾക്ക് സാധ്യതയുള്ളതുമായ സർട്ടിഫിക്കറ്റുകളാണ് ഡിജിറ്റൽരേഖയായി സൂക്ഷിച്ച് വീണ്ടും ഉപയോഗിക്കാൻ സൗകര്യമുള്ളത്.

തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സ്വന്തംപേരിൽ രജിസ്റ്റർ ചെയ്ത് കെ-സ്മാർട്ട് ഉപയോഗപ്പെടുത്തുന്ന ആളുകൾക്കാണ് ഈ സൗകര്യമുള്ളത്. ഒരിക്കൽ രജിസ്റ്റർചെയ്തുക ഴിഞ്ഞാൽ ഇവർക്ക് പിന്നീട് രജിസ്ട്രേഷൻ ഇല്ലാതെതന്നെ കെ-സ്മാർട്ട് ലോഗിൻ ചെയ്ത് ഉപയോഗിക്കാം. ഇതിനാൽ അപേക്ഷ നൽകി ലഭിക്കുന്ന സർട്ടിഫിക്കറ്റുകളും രേഖകളും സ്വന്തംപേരിലുള്ള ലോഗിനിൽ സ്ഥിരമായി സൂക്ഷിച്ചുവെക്കും.

തിരുത്തലുകൾ ആവശ്യമില്ലാത്തവ ജനന-മരണ സർട്ടിഫിക്കറ്റുകൾ, വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കെട്ടിടാനുമതി തുടങ്ങിയവയാണ് തിരുത്തലുകൾ ആവശ്യമില്ലാത്തത്. അതേസമയം ബിപിഎൽ, ഉടമസ്ഥാവകാശം, ലൈസൻസുകൾ തുടങ്ങി മറ്റ് സർട്ടിഫിക്കറ്റുകളുടെ രേഖകളും ഡിജിറ്റലായി സൂക്ഷിക്കുമെങ്കിലും നിശ്ചിതകാലം കഴിഞ്ഞാൽ ഇവ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.

Previous Post Next Post