കൊളച്ചേരിമുക്ക് :- പാടിക്കുന്ന് രക്തസാക്ഷി ദിനത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ ഭാഗമായി പാടിക്കുന്ന് രക്തസാക്ഷി സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ സമരസാക്ഷ്യം ചിത്രകാര കൂട്ടായ്മ സംഘടിപ്പിച്ചു. കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.ദാമോദരൻ അധ്യക്ഷനായി.
ചിത്രകാരന്മായ വിനോദ് പയ്യന്നൂർ, സന്തോഷ് ചുണ്ട, എം.ദാമോദരൻ, പ്രമോദ് അടുത്തില, മധു മുള്ളൂൽ, റഷീദ് ചുഴലി, കലേഷ് കലാലയ, ആനന്ദ് വി.പി, അരവിന്ദ് വി.പി, വർഗീസ് കളത്തിൽ, മാസ്റ്റർ ഷാൻവിൻ.ടി കൊളച്ചേരി തുടങ്ങിയവർ പങ്കെടുത്തു. എൻ.അനിൽകുമാർ, രമേശൻ നണിയൂർ എന്നിവർ സംസാരിച്ചു. കെ.രാമകൃഷ്ണൻ സ്വാഗതവും സി.രജുകുമാർ നന്ദിയും പറഞ്ഞു.