നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വ്യക്തിത്വ വികസന സാമൂഹ്യ ബോധവൽക്കരണ പ്രവർത്തനവുമായി ബന്ധപ്പെട്ട് അമ്മമാരുടെ സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ഷീജ.കെ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ ആർ.പി.സി വിനോദ് വിഷയാവതരണം നടത്തി. പരിപാടിയിൽ മയ്യിൽ സബ് ഇൻസ്പെക്ടർ കൃഷ്ണൻ ക്ലാസ്സ് കൈകാര്യം ചെയ്തു.
മയ്യിൽ പോലീസ് സ്റ്റേഷനിലെ അജേഷ് രാജ് , രാജേന്ദ്രൻ കെ.പി എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് കെ.ശ്യാമള ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ.വി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാണി ചന്ദ്രൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ കെ.എൻ, വാർഡ് മെമ്പർമാരായ സൈഫുദ്ദീൻ നാറാത്ത്, മുഹമ്മദലി ആറാം പീടിക, ശരത്ത്.എ, ജയകുമാർ പി.കെ, ഷാജി വി.വി എന്നിവർ പങ്കെടുത്തു. കുടുംബശ്രീ മെമ്പർ സെക്രട്ടറി കെ.സനീഷ് സ്വാഗതവും ബാലസഭ ഉപസമിതി കൺവീനർ കെ.വിദ്യ നന്ദിയും പറഞ്ഞു.