നാറാത്ത് :- ഓണപ്പറമ്പ് EMS സംസ്കാരിക കേന്ദ്രം വായനശാല & ഗ്രന്ഥാലയത്തിന്റെ 25ാം വാർഷികാഘോഷം ഏപ്രിൽ 20 മുതൽ 27 വരെ വിവിധ പരിപാടികളോടെ നടക്കും.
ഏപ്രിൽ 25 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ സംഗീതശില്പം. കുട്ടികളുടെ നാടകം, സ്ത്രീകളുടെ നാടകം, നാടൻപാട്ട് എന്നിവ അരങ്ങേറും. ഏപ്രിൽ 26 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ അംഗൻവാടി കുട്ടികളുടെ കലാപരിപാടികൾ, വനിതോത്സവം, പ്രഭാഷണം, DJ നൈറ്റ്.
ഏപ്രിൽ 27 ഞായറാഴ്ച രാവിലെ 9.30 മുതൽ വിവിധ കലാകായിക മത്സരങ്ങൾ. വൈകുന്നേരം 6.30 മുതൽ സാംസ്കാരിക സമ്മേളനം. ടി.ഐ മധുസൂദനൻ എംഎൽഎ, കെ.പി.വി പ്രീത, രജിത ബിജു, പി.കെ വിജയൻ, കെ.വി സുമേഷ് എംഎൽഎ, ടി.ശശിധരൻ, ആക്ടർ അഭിനവ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. രാത്രി 8 മണിക്ക് മെഗാ തിരുവാതിര അരങ്ങേറും. 8.30ന് കെ.പി.എ.സിയുടെ നാടകം 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' അരങ്ങിലെത്തും.
വാർഷികാഘോഷത്തിന്റെ ഭാഗമായി കൈകൊട്ടിക്കളി, ക്യാരംസ് ടൂർണ്ണമെന്റ്, ചിരിക്കാം ചിന്തിക്കാം, ക്രിക്കറ്റ് ടൂർണമെന്റ്, മെഹന്ദി ഫെസ്റ്റ്, മെഡിക്കൽ ക്യാമ്പ്, കലാകായിക മത്സരങ്ങൾ, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുന്നുണ്ട്.