ചേലേരിമുക്ക് :- ഒലീവ് എഫ്‌സി ചേലേരിമുക്ക് സംഘടിപ്പിക്കുന്ന ഒന്നാമത് അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 11 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 27 ഞായർ വരെ കൊളച്ചേരിപ്പറമ്പ് തവളപ്പാറ മിനിസ്റ്റേഡിയതിൽ വെച്ച് നടക്കും.
ഉദ്ഘാടന മത്സരത്തിൽ ബൊക്ക ജൂനിയേഴ്‌സ് കായച്ചിറ - വിൻമാൻ എഫ്സി താഴെചൊവ്വയെ നേരിടും. മത്സരങ്ങൾ എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. 70000 രൂപ പ്രൈസ് മണിയും ട്രോഫിയും ഉൾപ്പെടെയുള്ള സമ്മാനങ്ങളാണ് വിജയികൾക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. കാണികൾക്കും നറുക്കെടുപ്പിലൂടെ വിവിധ സമ്മാനങ്ങൾ നൽകും.