ചേലേരി :- MSF നൂഞ്ഞേരി ശാഖ സമ്മേളനം സംഘടിപ്പിച്ചു. നൂഞ്ഞേരി ശാഖ IUML സെക്രട്ടറി ഹിലർ സി.എച്ച് ന്റെ അധ്യക്ഷതയിൽ MYL മട്ടന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി ഷബീർ എടയന്നൂർ ഉദ്ഘാടനം നിർവഹിച്ചു. ഷബീർ സ്വാഗതവും ശാഖ ജോയിൻ സെക്രട്ടറി അമീൻ നന്ദിയും പറഞ്ഞു.
പരിപാടിയിൽ വെച്ച് ബാല കേരളം യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. ക്യാപ്റ്റൻ നുസൈർ, വൈസ് ക്യാപ്റ്റൻമാരായി ആയിഷ, ഫിദാൻ, മെമ്പർമാരായി സിംസാർ, സിയാൻ, റിഹാൻ, സിയാദ് എന്നിവരെയും തെരഞ്ഞെടുത്തു.