സമരം കടുപ്പിച്ച് ആശാവർക്കർമാർ ; 45 ദിവസം നീളുന്ന രാപ്പകൽ സമര യാത്ര കാസർഗോഡ് നിന്ന് ആരംഭിച്ചു


കാസര്‍ഗോഡ് :- സമരം കടുപ്പിച്ച് ആശാവർക്കർമാർ. 45 ദിവസം നീളുന്ന രാപ്പകൽ സമര യാത്ര കാസർകോട് നിന്ന് ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തും. ഫെബ്രുവരി 10ന് സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ ആശാവർക്കർമാരുടെ സമരമാണ് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന രാപ്പകൽ സമര യാത്രയാണ് കാസര്‍കോട് നിന്ന് ആരംഭിച്ചത്.

എൻഎ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു ആണ് യാത്ര നയിക്കുന്നത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. 45 ദിവസങ്ങളിലായി 14 ജില്ലകളിലും യാത്രയെത്തും. രാത്രിയിൽ തെരുവിൽ അന്തിയുറങ്ങിയാണ് സമരം. ജൂൺ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെയായിരിക്കും സമാപനം.

Previous Post Next Post