ദില്ലി :- രാജസ്ഥാനിൽ ഇന്ത്യയുടെ അതിർത്തിക്ക് അകത്ത് നിന്നും ബിഎസ്എഫ് ജവാന്മാർ പിടികൂടിയ പാകിസ്ഥാൻ സൈന്യത്തിലെ റേഞ്ചറെ പാകിസ്ഥാന് കൈമാറി. പാകിസ്ഥാൻ്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പികെ ഷായുടെ മോചനത്തിന് പിന്നാലെയാണ് വാഗാ അട്ടാരി അതിർത്തി വഴി പാകിസ്ഥാൻ്റെ സൈനികനെയും കൈമാറിയത്.
പി.കെ ഷാ ഇപ്പോൾ ബിഎസ്എഫിലെ സഹപ്രവർത്തകർക്കൊപ്പമാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇന്ത്യൻ അതിർത്തി രക്ഷാ സേന പുറത്തുവിട്ടിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ഡിജിഎംഒമാർ നടത്തിയ ചർച്ചയിലാണ് സൈനികരെ കൈമാറാനുള്ള തീരുമാനം വന്നത്. ഇന്ന് ഡിജിഎംഒ തല ചർച്ച നടക്കില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.