മയ്യിൽ :- മലപ്പട്ടത്ത് കോൺഗ്രസ് പദയാത്രയ്ക്കിടെ കൊലവിളി മുദ്രാവാക്യം മുഴക്കിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. വിജിൽ മോഹൻ, നിധിൻ ചാവശേരി, സുധീഷ് വെള്ളച്ചാൽ, എം സി അതുൽ, അർജുൻ കോറോം, രാഗേഷ് ബാലൻ എന്നിവർക്ക് എതിരെയാണ് കേസ്.
മേയ് 14 ന് വൈകുന്നേരമാണ് സംഭവം. സിപിഎം അക്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ അതിജീവന യാത്രയിൽ പ്രകോപനം ഉണ്ടാക്കും വിധം മുദ്രാവാക്യം മുഴക്കി എന്ന പരാതിയിലാണ് മയ്യിൽ പൊലീസ് കേസെടുത്തത്.