മയ്യിൽ :- ചലഞ്ചേഴ്‌സ് മയ്യിൽ സംഘടിപ്പിക്കുന്ന മയ്യിൽ സ്വർണക്കപ്പ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എം.വി കുഞ്ഞിരാമൻ നമ്പ്യാർ, ജനറൽ കൺവീനർ കെ.പി അബ്ദുൽ അസീസ്, മുന്നാക്ക സമുദായ കോർപ്പറേഷൻ ഡയറക്ടർ കെ.സി സോമൻ നമ്പ്യാർ, ഇ.എം സുരേഷ് ബാബു, രവി മാണിക്കോത്ത്, കെ.ബിജു, കെ.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഒ.എം അജിത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.