കേരള വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ പുതിയ യൂണിറ്റ് പള്ളിപ്പറമ്പിൽ നിലവിൽ വന്നു


പള്ളിപ്പറമ്പ് :- കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കമ്പിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പള്ളിപ്പറമ്പിൽ പുതിയ യൂണിറ്റ്  നിലവിൽ വന്നു. 

കമ്പിൽ യൂണിറ്റ് പ്രസിഡന്റ് അബ്ദുള്ള നാറാത്തിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ബാസിത്ത്, മേഖല പ്രസിഡന്റ് കുഞ്ഞുമുഹമ്മദ്, മേഖല സെക്രട്ടറി ജാഫർ, ജില്ലാ കൗൺസിലർ ഗഫൂർ എന്നിവർ സംസാരിച്ചു. 

പള്ളിപ്പറമ്പ് പ്രദേശത്തെ വ്യാപാരികൾക്ക് ദേവസ്യ മേച്ചേരി മെമ്പർഷിപ്പ് കാർഡ് വിതരണം ചെയ്തു. വൈസ് പ്രസിഡണ്ട് സി.പി രാധാകൃഷ്ണൻ, ജോയിൻ ജോൺ സെക്രട്ടറിമാരായ വി.പി നൗഷാദ്, ഇ.കെ മൊയ്തീൻ, പി.എം ഹംസ, വി.പി മുഹമ്മദ്കുഞ്ഞി, എ.പി സിദ്ദീഖ്, കെ.പി ഷറഫുദ്ദീൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു. കമ്പിൽ യൂണിറ്റ് ജനറൽ സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ സ്വാഗതവും മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. 

ഭാരവാഹികൾ 

പ്രസിഡന്റ് : എം.വി മുസ്തഫ കോടിപ്പൊയിൽ

ജനറൽ സെക്രട്ടറി : അബ്ദുൽ ഷുക്കൂർ കെപി എ.പി സ്റ്റോർ 

ട്രഷറർ : അഷറഫ് പെരുമാച്ചേരിയേയും 

വൈസ് പ്രസിഡന്റ് : കെ.പി അബ്ദുൽ ജലീൽ  പള്ളിപ്പറമ്പ്, രാജൻ.പി പെരുമാച്ചേരി

ജോയിന്റ് സെക്രട്ടറി : കൃഷ്ണൻ.എ  പെരുമാച്ചേരി, ഷഹീർ കെ.കെ 

മെമ്പർമാർ : ഹാഷിം, ദിനേഷ് കുമാർ.


Previous Post Next Post