ദില്ലി :- ഓപ്പറേഷൻ സിന്ദൂറിൽ സംയമനത്തോടെയാണ് എല്ലാ സൈനികനീക്കങ്ങളും നടത്തിയതെന്ന് വാർത്താ സമ്മേളനത്തിൽ ആവർത്തിച്ച് മൂന്ന് സേനകളും. പാക്കിസ്ഥാന്റെ എയർ റഡാർ സിസ്റ്റങ്ങളുടെ ആക്രമണം നടന്നതിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങളടക്കം വ്യോമസേന പുറത്തുവിട്ടു. ഇന്ത്യ ഒരു ഘട്ടത്തിലും ജനവാസമേഖലകളിലേക്ക് ആക്രമണം നടത്തിയിട്ടില്ലെന്നും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ചക്ലാല, റഫീഖി എന്നീ വ്യോമത്താവളങ്ങളാണ് ഇന്ത്യ ആക്രമിച്ചതിൽ പ്രധാനം. ഇതിൽ ചക്ലാല പാക് തലസ്ഥാനമായ ഇസ്ലാമാബാദിനടുത്താണ്. മുറിദ്, റഫീഖ്, ചുനിയ, റഹിംയാർഖാൻ, സക്കർ എന്നിവിടങ്ങളിലും ഉന്നമിട്ട് ആക്രമിച്ചു. ഈ സൈനിക, വ്യോമത്താവളങ്ങളിലെ ഓരോ പ്രതിരോധസംവിധാനങ്ങളെയും ആക്രമിച്ചു. പാക് ഡിജിഎംഒ വിളിച്ചിരുന്നുവെന്നും ഇന്നലെ 3.35നാണ് പാക് ഡിജിഎംഒയുമായി സംസാരിച്ചതെന്നും സംയുക്ത സേന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നും പ്രകോപനം തുടർന്നാൽ സേന കമാൻഡർമാർക്ക് തിരിച്ചടിക്കാൻ പൂർണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. തുടർ ചർച്ചകൾ നാളെ നടക്കുമെന്നും സൈന്യം കൂട്ടിച്ചേർത്തു.
ഇന്നും ഡിജിഎംഒയോട് സംസാരിച്ചു, ശക്തമായ മുന്നറിയിപ്പ് നൽകി. 35 മുതൽ 40 പാക്കിസ്ഥാൻ സൈനികർ മരിച്ചിട്ടുണ്ട്. മരിച്ച സൈനികരുടെ എണ്ണം നോക്കിയില്ല. കാരണം അവരായിരുന്നില്ല നമ്മുടെ ലക്ഷ്യം. ഇന്നും ആക്രമണം തുടങ്ങിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ട്. ഏത് സാഹചര്യവും പൂർണസ്വാതന്ത്ര്യത്തോടെ നേരിടാൻ കരസേനാമേധാവിക്ക് അനുമതി നൽകി. മൂന്ന് സേനകളും സംയുക്തമായി പ്രവർത്തിച്ചു. നീതി നടപ്പാക്കിയെന്നും വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
വ്യോമസേന തകർത്ത ചില പാക്ക് റഡാറുകൾ
1, പസ്റൂർ എയർ ഡിഫൻസ് റഡാർ
2, ചുനിയാൻ എയർ ഡിഫൻസ് റഡാർ
3, ആരിഫ് വാല എയർ ഡിഫൻസ് റഡാർ
4, സർഗോദ എയർഫീൽഡ്
5, റഹീം യാർ ഖാൻ എയർഫീൽഡ്
6, ചക്ലാല എയർഫീൽഡ്
7, സുക്കൂർ എയർഫീൽഡ്
8, ഭോലാരി എയർഫീൽഡ്
9, ജേക്കബാബാദ് എയർഫീൽഡ്