മയ്യിൽ :- കണ്ണാടിപ്പറമ്പ്-മയ്യിൽ-കാട്ടാമ്പള്ളി റൂട്ടുകളിൽ സ്വകാര്യ ബസുകൾ നടത്തിയ മിന്നൽ പണിമുടക്ക് പിൻവലിച്ചു. ബസുകൾ ഓടിത്തുടങ്ങി. ബസ് ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ പോലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചത്.
ഇന്നലെ കണ്ണാടിപ്പറമ്പ്-പുല്ലൂപ്പി റോഡിൽ ഓടുന്ന ‘റജ' ബസിലെ ജീവനക്കാരെ പുല്ലൂപ്പിയിൽ വെച്ച് മർദ്ദിച്ചതിനാലാണ് ബസുകൾ പണിമുടക്കുന്നത്. . ഇന്നലെ സന്ധ്യയ്ക്ക് ഏഴുമണിയോടെ കെ പി ജഷീറിനെ പുല്ലൂപ്പിയിൽ വെച്ച് ഒരു സംഘം ആക്രമിച്ചു എന്നാണ് പരാതി. സംഭവത്തിൽ മൂന്നുപേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പുല്ലൂപ്പി കടവിൽ പാർക്ക് ചെയ്യുവാനായി എത്തിയപ്പോൾ ബസ് തിരിക്കുന്നതിനിടെ ആ സ്ഥലത്ത് മറ്റൊരു വാഹനം ഉണ്ടായിരുന്നു ഇത് മാറ്റുവാൻ പറഞ്ഞ വിരോധത്തിലാണ് ആക്രമിച്ചത് എന്നാണ് പരാതിയിൽ പറയുന്നത്. പരിക്കേറ്റ ജഷീറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്വകാര്യ നടികളുടെ മിന്നൽ പണിമുടക്കിനെതിരെ കടുത്ത നടപടിയുമായി പോലീസ്. കണ്ണൂർ - കാട്ടാമ്പള്ളി - മയ്യിൽ- കണ്ണാടിപ്പറമ്പ് റൂട്ടിലെ സ്വകാര്യ ബസുകൾക്ക് എതിരെയാണ് നടപടി. ഓടാത്ത ബസുകൾക്ക് മയ്യിൽ പോലീസ് പിഴ ഈടാക്കി തുടങ്ങി. വാട്സ്ആപ്പിലൂടെ സമരത്തിന് ആഹ്വാനം ചെയ്തവർക്കെതിരെയും കേസെടുക്കും.