ആർ ഉസ്താദ് ആണ്ട് നേർച്ചക്ക് നാളെ നൂഞ്ഞേരി മർക്കസുൽ ഹുദയിൽ തുടക്കമാകും


നൂഞ്ഞേരി :- പ്രഗൽഭ പണ്ഡിതനും സൂഫിവര്യനുമായ മർഹൂം ആർ അബ്ദുൽ ഖാദർ മുസ്ലിയാർ( പുല്ലൂക്കര ഉസ്താദ്) 24 ആം ആണ്ടുനേർച്ച നാളെ മുതൽ മൂന്നു ദിവസങ്ങളിലായി നൂഞ്ഞേരി മർക്കസുൽ ഹുദയിൽ നടക്കും. 

നാളെ വൈകുന്നേരം 5:30 മണിക്ക് നടക്കുന്ന സിയാറത്തിന് സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ, പി കെ അബ്ദുൽ റഹ്മാൻ സഅദി നേതൃത്വം നൽകും. സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഷംസുദ്ദീൻ ബാ അലവി പതാക ഉയർത്തും. തുടർന്ന് നടക്കുന്ന അനുസ്മരണ സംഗമം സയ്യിദ് സുഹൈൽ അസ്സഖാഫിന്റെ അധ്യക്ഷതയിൽ മുസ്തഫ ദാരിമി കടാങ്കോട് ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുൽ റഷീദ് ദാരിമി, അബ്ദുസമദ് ബാഖവി വേശാല, അബ്ദുല്ല സഖാഫി മഞ്ചേരി, പി കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ പാലത്തുങ്കര, ഇഖ്ബാൽ ബാഖവി വേശാല, ഇബ് റാഹീം മാസ്റ്റർ പാമ്പുരുത്തി, വി സി മുസ്തഫ മൗലവി അൽ ഖാസിമി, സുബൈർ സഅദി പാലത്തുങ്കര, ഉമർ സഖാഫി ഉറുമ്പിയിൽ, ജുനൈദ് പാലത്തുങ്കര, കെ മുസ്തഫ ഹാജി, പി കെ അബ്ദുൽ ഖാദർ, നസീർ സഅദി കയ്യങ്കോട് എന്നിവർ സംസാരിക്കും. വേദിയിൽ 2024- 25 അധ്യായന വർഷത്തിൽ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം നടക്കും. 

ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഹുജ്ജാജ് സമ്മിറ്റ് കയ്യങ്കോട് അബ്ദുൽ ജബ്ബാർ ഹാജിയുടെ അധ്യക്ഷതയിൽ സിസി കുഞ്ഞഹമ്മദ് ഹിശാമി ഉദ്ഘാടനം ചെയ്യും. ബഷീർ അർഷദി ആറളം ഉദ്ബോധനം നടത്തും. സമാപന പ്രാർത്ഥനക്ക് സയ്യിദ് സുഹൈൽ അസഖാഫ് നേതൃത്വം വഹിക്കും. മഗരിബ് നിസ്കാരശേഷം നടക്കുന്ന ഖത് മുൽ ഖുർആൻ മജ്ലിസിന് കെ പി മുത്തുക്കോയ തങ്ങൾ, എം മുഹമ്മദ് സഅദി (പാലത്തുങ്കര തങ്ങൾ), സയ്യിദ് ഫായിസ് മുഈനി, യഹ് യ ബാഖവി മുണ്ടേരി നേതൃത്വം നൽകും. തുടർന്ന് നസീഹ നടക്കും. മുസ്തഫ സഖാഫി ചേലേരിയുടെ അധ്യക്ഷതയിൽ അഫ്സൽ അമാനി മയ്യിൽ ഉദ്ഘാടനം ചെയ്യും. ആലിക്കുഞ്ഞി അമാനി മയ്യിൽ മുഖ്യപ്രഭാഷണം നടത്തും. മുനീർ സഖാഫി കടൂർ, ഹാഫിള് സിറാജുദ്ദീൻ ഫാളിലി വേങ്ങര, ഇബ്റാഹീം സഅദി കയ്യങ്കോട്, അഹ്മദ് കബീർ മിസ്ബാഹി ഉറുമ്പിയിൽ, മിദ്ലാജ് സഖാഫി ചോല, മുഹമ്മദ് ഷഫീക്ക് സഖാഫി എടവണ്ണപ്പാറ, ഷബീർ സഖാഫി കയ്യങ്കോട്, അബ്ദുൽ റസാഖ് മൗലവി, മഅ ശൂഖ്,അബ്ദുസമദ് ആർ പ്രസംഗിക്കും, തുടർന്ന് അന്നദാനം നടക്കും. 

വ്യാഴാഴ്ച രാവിലെ 11:30ന് നടക്കുന്ന ശിഷ്യസംഗമം അബ്ദുൽ റഷീദ് ദാരിമിയുടെ അധ്യക്ഷതയിൽ കുമ്മോളി ഇബ്രാഹിം സഖാഫി ഉദ്ഘാടനം ചെയ്യും. സമാപന പ്രാർത്ഥനക്ക് കുഞ്ഞിക്കോയ തങ്ങൾ നേതൃത്വം വഹിക്കും, ജമാൽ തങ്ങൾ, യഹിയ ബാഖവി മുണ്ടേരി, വി സി മുസ്തഫ മുസ്ലിയാർ അൽ ഖാസിമി, മുത്തലിബ് സഖാഫി, ബിസി ഇബ്രാഹിം മദനി, പൂക്കോം മുഹമ്മദ് സഖാഫി, ഇ കെ അബ്ദുൽ റഹീം മുസ്ലിയാർ, മൊയ്തു സഖാഫി, അബ്ദുല്ല മുസ്ലിയാർ പാറപ്പുറം, അഹ്മദ് സഖാഫി നൂഞ്ഞേരി, അബ്ദുല്ല സഖാഫി ചിയ്യൂർ, അബ്ദുൽ ഗഫൂർ അസ്ഹരി സംബന്ധിക്കും. വൈകുന്നേരം 4 30ന് അലുമിനി മീറ്റ് നടക്കും. സയ്യിദ് ജസീൽ അഹ്സനിയുടെ അധ്യക്ഷതയിൽ അബ്ദുൽ റഷീദ് ദാരിമി ഉദ്ഘാടനം ചെയ്യും. നസീർ സഅദി പദ്ധതി അവതരണം നടത്തും. ഹാഫിള് അശ്കർ സഖാഫി തളിപ്പറമ്പ്, അബ്ദുസ്സലാം മൗലവി കെ, അബ്ദുൽ ജബ്ബാർ സി പി, ഉവൈസ് അമാനി, ളാഹിർ അമാനി, ഉവൈസ് ആർ, പങ്കെടുക്കും. രാത്രി നടക്കുന്ന ശാദുലി റാത്തീബിന് സയ്യിദ് സുഹൈൽ അസ്സഖാഫ്, ജലീൽ സഖാഫി കാന്തപുരം, അഷ്റഫ് ഹാജി തളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം വഹിക്കും.

Previous Post Next Post