ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 35ാമത് ചരമവാർഷികം പുഷ്പാർച്ചനയു അനുസ്മരണ യോഗവും നടത്തി ആചരിച്ചു. ചേലേരിമുക്കിൽ മുഹമ്മദ് അബ്ദുർഹിമാൻ സ്മാരക കോൺഗ്രസ് മന്ദിരത്തിന് സമീപം നടന്ന ചടങ്ങ് ഡിസിസി നിർവാഹകസമിതി അംഗം കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.മുരളിധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മുൻ ചേലേരി മണ്ഡലം പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും കൊളച്ചേരി ബാങ്ക് പ്രസിഡണ്ടുമായ പി.കെ രഘുനാഥൻ മാസ്റ്റർ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം.സി അഖിലേഷ് കുമാർ സ്വാഗതവും ബുത്ത് പ്രസിഡണ്ട് കാഞ്ഞിരക്കണ്ടി ഭാസ്കരൻ നന്ദിയും പറഞ്ഞു.
