കരിങ്കൽക്കുഴി :- കെ.എസ് & എ.സി സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിതീയം ക്യാമ്പിൻ്റെ ഉദ്ഘാടനവും പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കർഷകപ്രസ്ഥാനത്തിൻ്റെ സ്ഥാപകനുമായ വിഷ്ണുഭാരതീയൻ അനുസ്മരണവും നാളെ മേയ് 18 ഞായറാഴ്ച നടക്കും. കരിങ്കൽക്കുഴി തിലക് പാർക്കിൽ ഡോ. അനിൽ ചേലേമ്പ്ര 'കേരള നവോത്ഥാനം പരിമിതികൾ പ്രതിസന്ധികൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
തുടർന്ന് കവിതയുടെ പുതുവഴികൾ എന്ന വിഷയത്തിൽ കവി വീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. അമൃത കേളകം, ഒ.എം രാമകൃഷ്ണൻ, രതീശൻ ചെക്കിക്കുളം, ടി.പി നിഷ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം കഥയുടെ വർത്തമാനം എന്ന വിഷയത്തിൽ രമേശൻ ബ്ലാത്തൂർ, ഡോ. കെ.വി സരിത, വി.സുരേഷ്കുമാർ, ഈയ്യ വളപട്ടണം തുടങ്ങിയർ സംവദിക്കും. 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ താഹ മാടായി അതിഥിയാവും. സുവർണജൂബിലി ജില്ലാ തല കഥ, കവിത രചനാമത്സരത്തിൻ്റെ വിജയികൾക്ക് രമേശൻ ബ്ലാത്തൂർ സമ്മാന വിതരണം നടത്തും.