ഈ വർഷം 183 വിമാനങ്ങളിൽ സാങ്കേതികത്തകരാർ ; കൂടുതലും എയർ ഇന്ത്യയ്ക്ക്


ന്യൂഡൽഹി :- രാജ്യത്താകെ ഈവർഷം 183 വിമാനങ്ങളിൽ സാങ്കേതികത്തകരാറുണ്ടായെന്ന് കേന്ദ്രസർക്കാർ. ജൂലായ് 21 വരെയുള്ള കണക്കാണിത്. കൂടുതൽ തകരാറുണ്ടായത് എയർഇന്ത്യയുടെ വിമാനങ്ങൾക്കാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മൊഹോൽ ലോക്‌സഭയെ അറിയിച്ചു. 

എയർ ഇന്ത്യയുടെ 85 വിമാനങ്ങൾക്കാണ് സാങ്കേതികത്തകരാറുണ്ടായത്. അതിൽ 61 എണ്ണവും എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ്. ഇൻഡിഗോയുടെ 62 വിമാനങ്ങളും ആകാശയുടെ 28 വിമാനങ്ങൾ, സ്പൈസ് ജെറ്റിന്റെ എട്ടുവിമാനങ്ങളും തകരാറിലായി. അലയൻസ് എയറിന്റെ വിമാനങ്ങൾ തകരാറിലായിട്ടില്ല. കഴിഞ്ഞവർഷം രാജ്യത്താകെ 421 വിമാനങ്ങൾക്ക് സാങ്കേതിക പ്രശ്നങ്ങളുണ്ടായിരുന്നു. അതിൽ 253 വിമാനങ്ങളും എയർ ഇന്ത്യയുടേതായിരുന്നു.

Previous Post Next Post