ദില്ലി :- അഞ്ച് മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ മ്യാൻമാറിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയിലെന്ന് പരാതി. യൂറോപ്പിൽ തൊഴിൽ വാഗ്ദാനം ചെയ്താണ് മലയാളികള്‍ അടക്കമുള്ളവരെ സംഘം വലയിലാക്കിയത്. ബാങ്കോക്കിൽ എത്തിച്ച ശേഷം അവിടെ നിന്നാണ് മ്യാൻമാറിലെ ഡോങ്മെയ് പാര്‍ക്കില്‍ എത്തിച്ചതെന്ന് വലയിൽ അകപ്പെട്ട കാസര്‍കോട് സ്വദേശി മഷൂദ് അലി പറഞ്ഞു.
ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശിയെ കാണാനില്ലെന്നും മഷൂദ് പറഞ്ഞു. എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാണ് വലയിലകപ്പെട്ടവരുടെ അഭ്യര്‍ത്ഥന. അഞ്ചു മലയാളികള്‍ അടക്കം 44 ഇന്ത്യക്കാരെ മോചിപ്പിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ.സി വേണുഗോപാൽ വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടു.