തിരുവനന്തപുരം :- 45 ലക്ഷത്തിൽപരം കാർഡ് ഉടമകൾക്ക് റേഷൻ മണ്ണെണ്ണയുടെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ ക്വാർട്ടറിലെ വിഹിതം നഷ്‌ടമായി. ജൂൺ 21നു മാത്രമാണ് വിതരണം ആരംഭിച്ചത് എന്നതിനാൽ ഇതിനു മുൻപ് കടയിൽ എത്തി വാങ്ങിപ്പോയവർക്കാണ് നഷ്ടം.
ജൂൺ 30നകം മണ്ണെണ്ണ വിഹിതത്തിന്റെ 20% മാത്രമാണ് കേരളം എറ്റെടുത്തത്. കേന്ദ്രം ഇനി സമയം നീട്ടി നൽകുമോയെന്നു വ്യക്തമല്ല. ജൂണിലെ റേഷൻ വിതരണം ബുധനാഴ്ച അവസാനിച്ചു. ആക 95.05 ലക്ഷം കാർഡ് ഉടമകളിൽ 82 ശതമാനത്തിലേറെ റേഷൻ വാങ്ങി. ഇന്നലെ കടകൾക്ക് അവധിയായിരുന്നു. ജൂലൈ മാസത്തിലെ വിതരണം ഇന്ന് ആരംഭിക്കും. മണ്ണെണ്ണയുടെ വില ഇന്ന്മുതൽ ലീറ്ററിന് 61ൽ നിന്ന് 65 രൂപയാവും.