രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിന്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി


കണ്ണൂർ :- രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിന്റെ വഴി മുടക്കിയ ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി. താഴെ ചൊവ്വ സ്വദേശി കൗശിക്കിനെതിരെയാണ് പിഴ ചുമത്തിയത്. കണ്ണൂർ ട്രാഫിക് പോലീസ് ആണ് പിഴ ചുമത്തിയത്.

കുളത്തിൽ വീണ കുട്ടിയുമായി ആശുപത്രിയിൽലേക്ക് പോകുകയായിരുന്ന ആംബുലൻസിന് വഴിക്കൊടുക്കാതെ ബൈക്ക് ഓടിച്ചതിനാണ് പിഴ. ഇന്നലെ വൈകുന്നേരം പഴയങ്ങാടിയിൽ നിന്നും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. 

കാൾ ടെക്സ് മുതൽ താഴെ ചെ ചൊവ്വ
വരെയാണ് ബൈക്ക് ആംബുലൻസിന് മുന്നിൽ സഞ്ചരിച്ചത്. 
Previous Post Next Post