മാലോട്ട് എ.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു


കണ്ണാടിപ്പറമ്പ് :- മാലോട്ട് എ.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ സൗത്ത് ബി.പി.സി എം.വി നാരായണൻ മാസ്റ്റർ നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബിന്ദു ടീച്ചർ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ബി ആർ സി ട്രെയിനർ നഫീറ എം.പി, സി.ആർ.സി കോർഡിനേറ്റർ ബിജിന.ടി എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ക്ലാസ് കുട്ടികളിൽ സർഗവാസനയും ശാസ്ത്ര ചിന്തയും വളർത്താൻ പര്യാപ്തമായിരുന്നു. പരിപാടിയിൽ വിദ്യാരംഗം സ്കൂൾ കോഡിനേറ്റർ  അനിത എ.പി.കെ സ്വാഗതവും എസ്.ആർ.ജി കൺവീനർ രമ്യ കെ.ഒ നന്ദിയും പറഞ്ഞു.




Previous Post Next Post