കണ്ണൂർ :- താണയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർഥി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർക്കും കളക്ടർക്കുമാണ് ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.
ഓഗസ്റ്റ് 21-ന് കണ്ണൂർ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ഫോറസ്റ്റ് ഓഫീസ് ജങ്ഷന് സമീപം താമസിക്കുന്ന ദേവനന്ദാണ് ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന അപകടത്തിൽ മരിച്ചത്. അമിത വേഗത്തിലെത്തിയ ബസിടിച്ചാണ് മരണം സംഭവിച്ചതെന്ന് പൊതുപ്രവർത്തകനായ അഡ്വ. വി.ദേവദാസ് സമർപ്പിച്ച പരാതിയിൽ പറഞ്ഞു.