തിരുവനന്തപുരം :- വീട്ടിലൊരു മുറി വയോജനങ്ങൾക്കായി നീക്കിവെക്കുന്നത് നിർബന്ധമാക്കി സംസ്ഥാനത്ത് നിയമം വരുന്നു. വയോജനക്ഷേമം ഉറപ്പാക്കാൻ സാമൂഹികനീതി വകുപ്പ് തയ്യാറാക്കിയ കരടു വയോജനനയത്തിലാണ് ഈ വ്യവസ്ഥ. ക്ഷേമപെൻഷൻ മുതിർന്നവരുടെ അവകാശമായി കണക്കാക്കി സാമ്പത്തിക
സ്ഥിരത ഉറപ്പാക്കുമെന്നും കടുനയം പ്രഖ്യാപിച്ചു. പുതുതായി നിർമിക്കുന്ന മൂന്നിലേറെ കിടപ്പുമുറികളുള്ള വീട്ടിൽ ഒരു വയോജന സൗഹൃദമായിരിക്കണമെന്ന വ്യവസ്ഥയ്ക്ക് നിയമനിർമാണം നടത്തും. പ്രായമായവർക്ക് സൗകര്യമൊരുക്കാൻ സാമ്പത്തികപ്രയാസമുള്ള കുടുംബങ്ങൾക്ക് സബ്സിഡിയോടെ പാർപ്പിട നവീകരണ പദ്ധതിയും വരും. വയോജനസംരക്ഷണ പരിപാടികൾക്ക് മേൽനോട്ടം വഹിക്കാൻ സാമൂഹികനീതി വകുപ്പ് പ്രത്യേക പ്രൊഫഷണൽ കേഡറും രൂപവത്കരിക്കും.