കമ്പിൽ :- നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ഗൃഹ സന്ദർശന യാത്ര നടത്തി. മുസ്‌ലിം ലീഗ് കുടുംബത്തിലെ കാരണവർ ഉമർ.പി ഉദ്ഘാടനം ചെയ്തു. കമ്പിൽ ശാഖയിൽ നിന്നും മാഞ്ഞു പോയ നേതാക്കളുടെ മൈതാനിപ്പള്ളി ഖബർ സന്ദർശനത്തോടെയായിരുന്നു തുടക്കം കുറിച്ചത്.
മുസ്തഫ പി ടി, ഷാജിർ കമ്പിൽ, ഫരീദ് ഹാജി, മുത്തലിബ്.ടി, ശിഹാബ് പി.പി, സമീർ കമ്പിൽ, ഹാദി കുമ്മായക്കടവ് തുടങ്ങിയവർ നേതൃത്വം നൽകി.