കുറ്റ്യാട്ടൂർ :- കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗവും കേന്ദ്ര മന്ത്രിയും കേരളാ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ കെ.കരുണാകരന്റെ 117ആം ജന്മദിനം പഴശ്ശി പ്രിയദർശിനി മന്ദിരത്തിൽ ആഘോഷിച്ചു. അനുസ്മരണവും പുഷ്പ്പാർച്ചനയും നടത്തി.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് കെ.പി ശശീധരൻ ഉദ്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ യൂസഫ് പാലക്കൽ, ടി.ഒ നാരായണൻ കുട്ടി, എം.വി രാമചന്ദ്രൻ, രാജൻ വേശാല, വാസുദേവൻ ഇ.കെ, സഹദേവൻ ചാത്തമ്പള്ളി, ഇബ്രാഹിം മാണിയൂർ, അശോകൻ സി.സി, ഫൈസൽ കമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.