കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനത്ത് ഇംഗ്ലീഷ് ഹൈ സ്കൂളിൽ ഇന്റർ നാഷണൽ ബുക്സ് ഫെയർ പ്രദർശനവും വില്പനയും ആരംഭിച്ചു... സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹസനത്ത് സി എ ഒ ഡോക്ടർ താജുദ്ധീൻ വാഫി പരിപാടി ഉദ്ഘാടനം ചെയ്തു.
ബുക്സ് ഫെയർ മാനേജർമാരായ അനീഷ് കുമാർ.വി, രഞ്ജിത്ത്.കെ, പ്രിൻസിപ്പൽ അബ്ദുൽ റഹിമൻ വേങ്ങാടൻ, വൈസ് പ്രിൻസിപ്പൽ സുനിത രാജീവ്, സെക്ഷൻ ഹെഡ്മാരായ മേഘ രാമചന്ദ്രൻ, റുബീന, ആബിദ, സിന്ധു, രഹ്‌നസ് തുടങ്ങിയവർ പങ്കെടുത്തു. രണ്ടു ദിവസങ്ങളായി നടക്കുന്ന ബുക്സ് ഫെയർ അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും മിതമായ നിരക്കിൽ ബുക്സ് വാങ്ങാവുന്ന സൗകര്യം ഫെയറിൽ ലഭിക്കും.