കണ്ണാടിപ്പറമ്പ് :-മിഥുന മാസത്തിലെ ഉത്രം നാൾ ബുധനാഴ്ച ധർമ്മശാസ്താവിന്റെ പിറന്നാളിൽ തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഗണപതി ഹോമം,ഉഷ: പൂജ, നവക പൂജ, നവകാഭിഷേകം, ഉച്ചപൂജ. തുടർന്ന് വടക്കേക്കാവ് രുധിരക്കാളി സന്നിധിയിൽ കലശപൂജ, കലശാഭിഷേകം എന്നിവ നടന്നു.പ്രകൃതി സുന്ദരമായ കാനന മധ്യത്തിൽ രൗദ്രമൂർത്തിയായി.
വിരാജിക്കുന്ന രുധിരക്കാളിയുടെ പൂങ്കാവനത്തിൽ വർഷത്തിൽ ഒരു ദിവസം മാത്രമേ ഭക്തർക്ക് പ്രവേശനമുള്ളൂ. അവിടെ ഭക്തജനങ്ങളുടെ നാമ മന്ത്ര ജപത്തോടെയുള്ള ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വിശേഷാൽദേവി പൂജയും നടന്നു. അപൂർവ്വതയേറെയുള്ള വടക്കേ കാവിൽ രുധിരക്കാളിയുടെ ദർശന സൗഭാഗ്യത്തിനും അഭീഷ്ട വര പ്രാപ്തിക്കുമായി നിരവധി ഭക്തജനങ്ങളാണ് പങ്കെടുത്തത്. പ്രസാദ ഊട്ടോടെ ചടങ്ങുകൾക്ക് പരിസമാപ്തിയായി.