കണ്ണൂർ :- ജില്ലയിലെ റേഷൻ മണ്ണെണ്ണ വിതരണം തിങ്കളാഴ്ചയും പൂർത്തിയായില്ല. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതവിതരണത്തിന് തിങ്കളാഴ്ചയായിരുന്നു അവസാന ദിവസം. കണ്ണൂർ താലൂക്കിലെ 195 റേഷൻ കടകളിൽനിന്നായി 58 റേഷൻകടക്കാർ ഞായറാഴ്ച വരെ സ്റ്റോക്കെടുത്തു. സ്റ്റോക്ക് തീർന്നതിനാൽ തിങ്കളാഴ്ച മണ്ണെണ്ണ വിതരണം നടന്നില്ല. ചൊവ്വാഴ്ച പുതിയ സ്റ്റോക്ക് എത്തിയാൽ മാത്രമേ ബാക്കിയുളളവർക്ക് വിതരണം നടത്താനാവൂ.
ഡിപ്പോകളിലെത്തി മണ്ണെണ്ണ കൊണ്ടുപോകണമെന്നാണ് പൊതുവിതരണ വകുപ്പിൻ്റെ നിർദേശം. പയ്യന്നൂരിലെയും മറ്റ് സ്ഥലങ്ങളിലെയും വ്യാപാരികൾ മൊത്തവിതരണക്കാർ മണ്ണെണ്ണ കടകളിൽ എത്തിക്കണമെന്ന നിലപാട് എടുത്തതിനാൽ ഡിപ്പോകളിലെത്തി എടുത്തിട്ടില്ല. രണ്ടുവർഷത്തിന് ശേഷമാണ് എല്ലാ വിഭാഗം കാർഡുടമകൾക്കും മണ്ണെണ്ണ വിതരണം ആരംഭിച്ചത്. സ്റ്റോക്ക് എത്തി ക്കാൻ ടാങ്കർ ലോറി ഇല്ലെന്ന കാരണമാണ് ഡിപ്പോ അധികൃതർ പറയുന്നത്. സ്റ്റോക്ക് എത്തിക്കാൻ നിലവിൽ ഒരു വാഹനം മാത്രമാണു ള്ളതെന്ന് വ്യാപാരികൾ പറയുന്നു.