ചേലേരി :- വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സ്നേഹസംഗമം സംഘടിപ്പിച്ചു. ചേലേരിമുക്കിലെ കൊളച്ചേരി സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണമെന്ന് റസാഖ് പാലേരി പറഞ്ഞു.
അൻപത് വർഷം പൂർത്തിയാക്കിയ ചേലേരിമുക്കിലെ വ്യാപരികൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, ജില്ലാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻ മഹേഷ് ബാബു, കരാട്ടെ മാസ്റ്റർ അമീർ പുലൂപ്പി, ഓട്ടോയിൽ കളഞ്ഞ് കിട്ടിയ സ്വർണം ഉടമക്ക് തിരിച്ചേല്പിച്ച അബ്ദുൾ സത്താർ എന്നിവരെ റസാഖ് പാലേരി അനുമോദിച്ചു. പാർട്ടിലേക്ക് പുതുതായി കടന്ന് വന്നവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
തുടർന്ന് നടന്ന പ്രവർത്തക സംഗമത്തിൽ വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ചേലേരി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ, ജില്ലാ ജനറൽ സെക്രട്ടറി സി.കെ മുനവ്വിർ, ജില്ല ട്രഷറർ ഷറോസ് സജ്ജാദ്, ജില്ലാ സെക്രട്ടറിമാരായ ഷാജഹാൻ ഐച്ചേരി, യു.വി സുബൈദ, ജില്ല കമ്മിറ്റിയംഗം നിഷ്ത്താർ കെ.കെ, സീനത്ത് കെ.പി, അഷ്‌റഫ്.സി, ഇക്ബാൽ തളിപ്പറമ്പ് എന്നിവർ സംസാരിച്ചു. മുഹമ്മദ് എം.വി സ്വാഗതവും അഷ്‌റഫ്.സി നന്ദിയും പറഞ്ഞു.