റെയിൽവെ സ്റ്റേഷനുകളിൽ റീൽസെടുത്താൽ പണി കിട്ടും ; പിഴ ഈടാക്കാനൊരുങ്ങി റെയിൽവെ


ചെന്നൈ :- റെയിൽവേ സ്റ്റേഷനുകൾ, റെയിൽവേ ട്രാക്കുകൾ എന്നിവിടങ്ങളിൽ വെച്ച് റീൽസെടുത്താൽ 1000 രൂപ പിഴ വിധിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റെയിൽവേ സ്റ്റേഷനുകൾ, തീവണ്ടികൾ, ട്രാക്കുകൾ എന്നിവിടങ്ങളിൽ നിന്ന് റീൽസെടുക്കുന്നതിലൂടെ ഒട്ടേറെ അപകടങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. റീൽസ് ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടങ്കിൽ റെയിൽവേയുടെ നിയമങ്ങൾക്കനുസൃതമായി അറസ്റ്റു ചെയ്യുമെന്നും ദക്ഷിണറെയിൽവേ അറിയിച്ചു.

റെയിൽവേ സ്റ്റേഷനുകളിൽ വെച്ച് മൊബൈൽ ഫോണുകളിൽ വീഡിയോ എടുക്കാൻ അനുമതിയില്ല. ഫോട്ടോയെടുക്കാൻ മാത്രമേ അനുമതിയുള്ളൂ. റെയിൽവേ സ്റ്റേഷനുകളിൽ റീൽ സെടുക്കുന്നത് നിരീക്ഷിക്കാനും നടപടിയെടുക്കാനും റെയിൽവേ പോലീസിനെയും റെയിൽവേ സംരക്ഷണ സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

Previous Post Next Post