വയനാട് :- വയനാട് പടിഞ്ഞാറത്തറ പുതുശ്ശേരികടവിൽ തോണി മറിഞ്ഞ് ഒരു മരണം. മുണ്ടക്കുറ്റി സ്വദേശി ബാലകൃഷ്ണൻ (50) ആണ് മരിച്ചത്. പുതുശ്ശേരി കടവിൽ സർവീസ് നടത്തിയിരുന്ന തോണിയാണ് മറിഞ്ഞത്. അപകടം നടക്കുമ്പോൾ തോണിയിൽ മൂന്നു പേരാണ് ഉണ്ടായിരുന്നത്.
ഇതിൽ തോണി തുഴഞ്ഞിരുന്നയാളാണ് മരണപ്പെട്ടത്. സംഭവം നടന്നയുടൻ തന്നെ നാട്ടുകാർ ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയിരുന്നു. എന്നാൽ, ഒരാൾ മരിക്കുകയായിരുന്നു. മറ്റുള്ളവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.