മുല്ലക്കൊടി :- മുല്ലക്കൊടി എ.യു.പി സ്കൂൾ ഉർദു ക്ലബ്ബ് പരിപാടി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സി.സുധീർ ഉദ്ഘാടനം ചെയ്തു. ഉറുദു ഭാഷയുടെ പ്രസക്തി മുമ്പത്തേക്കാൾ ഉപരി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇതെന്നും ഉർദു പഠിച്ചും സംസാരിച്ചും വിദ്യാർത്ഥികൾ ഈ ഭാഷയെ ഒരു ജനകീയ ഭാഷയാക്കി മാറ്റാൻ പരിശ്രമിക്കണമെന്നും സുധീർ മാസ്റ്റർ പറഞ്ഞു.
ഉർദു അധ്യാപകൻ എം.കെ സുഹൈൽ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി അബ്ദുൽ ശുക്കൂർ, ടി.കെ ശ്രീകാന്ത്, രഖില എം.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. റിൻസ ഫാത്തിമ സ്വാഗതവും ഹരിനന്ദ് നന്ദിയും പറഞ്ഞു.
ക്ലബ്ബ് ഭാരവാഹികൾ
ചെയർമാൻ : എം.കെ സുഹൈൽ മാസ്റ്റർ
കൺവീനർ : റിൻസ ഫാത്തിമ,
ജോയിൻ്റ് കൺവീനർമാർ : ഹരിനന്ദ്, ഫാത്തിമ ബിൻത് സിറാജ്