നാലാംപീടികയിൽ രണ്ടു പേർക്ക് തെരുവു നായയുടെ കടിയേറ്റു


കൊളച്ചേരി :- നാലാം പീടികയിൽ രണ്ടുപേർക്ക്‌ തെരുവ്നായയുടെ കടിയേറ്റു. ഇന്നലെ വൈകുന്നേരം 3 മണിക്കും 7 മണിക്കുമായാണ് രണ്ടുപേർക്ക്‌ നായയുടെ കടിയേറ്റത്. നായയുടെ കടിയേറ്റ രണ്ടുപേരെയും പരിക്കുകളോടെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക്‌ ഗുരുതരമല്ല. 

അതേസമയം, നാലാംപീടികയിൽ നിരവധി പേർക്ക് നായയുടെ കടിയേറ്റതായി സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തികച്ചും വ്യാജമാണെന്നും സന്ദേശങ്ങളിൽ പറയുന്ന രീതിയിൽ കൂടുതൽ പേർക്ക് തെരുവ് നായയുടെ ആക്രമണം ഉണ്ടായിട്ടില്ലെന്നും കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറും പഞ്ചായത്ത്‌ പ്രസിഡന്റുമായ കെ.പി അബ്ദുൽ മജീദ് കൊളച്ചേരി വാർത്തകൾ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

 

Previous Post Next Post