പിറന്നാൾ ദിനത്തിൽ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി


ചട്ടുകപ്പാറ :- വായനശാല രക്ഷാധികാരി കെ.പ്രിയേഷ് കുമാറിൻ്റെയും വനിതാ വേദി വൈസ് പ്രസിഡണ്ട് പി.പി.പ്രസീതയുടേയും മകൾ ഇതളിൻ്റെ പിറന്നാൾ ദിനത്തിൽ ഇ.എം.എസ് വായനശാല & ഗ്രന്ഥാലയത്തിന് പുസ്തകങ്ങൾ നൽകി.

കെ.രാമചന്ദ്രൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.  വായനശാല സെക്രട്ടറി കെ.വി പ്രതീഷ്, പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ, വി.വി വിജയലക്ഷ്മി, കെ.സുധാകരൻ, കെ.പ്രേമരാജൻ എന്നിവർ ചടങ്ങിൽപങ്കെടുത്തു.

Previous Post Next Post