കമ്പിൽ :- കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് ബിന്ദുവെന്ന സ്ത്രീ മരിക്കാനിടയായ സംഭവത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന യൂത്ത് ലീഗ് പഞ്ചായത്ത് തലത്തിൽ ആഹ്വാനം ചെയ്ത റോഡ് ഉപരോധം ഇന്ന് ജൂലൈ 5 ശനിയാഴ്ച കമ്പിലിൽ നടക്കും.
കൊളച്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന സമരഭാഗമായുള്ള പ്രതിഷേധ പ്രകടനം വൈകുന്നേരം 4.30ന് പന്ന്യങ്കണ്ടിയിൽ നിന്നും ആരംഭിക്കും. ശേഷം 5 മണിക്ക് കമ്പിൽ ടൗണിൽ റോഡ് ഉപരോധിക്കുമെന്ന് പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.