തിരുവനന്തപുരം :- ജൈവമാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിച്ചാൽ കെട്ടിടനികുതിയിൽ ഇളവു നൽകുന്നത് സർക്കാർ പരിഗണനയിൽ. ഉറവിട മാലിന്യസംസ്കരണനയം പ്രോത്സാഹിപ്പിക്കാൻ നികുതിയിൽ അഞ്ചുശതമാനം ഇളവ് നൽകാനാണ് ആലോചന.
നികുതിയിളവ് തദ്ദേശസ്ഥാപനങ്ങളുടെ വരുമാനത്തെ ബാധിക്കും. ഇതുകൂടി പരിഗണിച്ചായിരിക്കും ഇളവ് നൽകുന്നതിൽ തീരുമാനമെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.