കൊച്ചി :- തെരുവുനായ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എല്ലാ തെരുവുനായകളെയും നല്‍കാം, കൊണ്ടു പൊയക്കോളൂ എന്ന് മൃഗസ്നേഹിയോട് ഹൈക്കോടതി പറഞ്ഞു. തെരുവുനായ പ്രശ്നത്തില്‍ നടപടിയാവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് കക്ഷി ചേരാനെത്തിയ മൃഗസ്നേഹി സാബു സ്റ്റീഫനോടാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.നായകളുടെ ആക്രമണത്തില്‍ എന്താണ് പരിഹാരമെന്നും മൃഗസ്നേഹിയോട് ഹൈക്കോടതിയുടെ ചോദിച്ചു. കേരളത്തില്‍ മാത്രമേ തെരുവുനായ പ്രശ്നമുള്ളൂവെന്നും മറ്റൊരു സംസ്ഥാനത്തും പ്രശ്നമില്ലെന്നും കക്ഷി കോടതിയോട് വിശദീകരിച്ചു. ഇതിന് മറുപടിയായി രാജ്യത്ത് എല്ലായിടത്തും തെരുവുനായ പ്രശ്നമുണ്ടെന്ന് ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.
ദില്ലിയിലെ തെരുവുനായ പ്രശ്നത്തിലാണ് സുപ്രിംകോടതി ഇന്ന് സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. മൃഗങ്ങള്‍ക്ക് നിയമപരമായ അവകാശമുണ്ട്. പക്ഷേ എല്ലാത്തിലും മുകളിലാണ് മനുഷ്യാവകാശം . വന്ധ്യംകരണത്തിനായി നായ്ക്കളെ പിടിച്ച് മൃഗസ്നേഹികളായ സന്നദ്ധ സംഘടനകള്‍ക്ക് നല്കാന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാം. തെരുവുനായ പ്രശ്നം പരിഹരിക്കാന്‍ എല്ലാ മൃഗസ്നേഹികളും മുന്നോട്ടുവരട്ടെയെന്നും ഹൈക്കോടതി അറിയിച്ചു.